ലെനിന് പ്രതിമ അനാച്ഛാദനം ചെയ്തു

ഒക്ടോബര്‍ വിപ്ലവനായകനും ലോക തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവുമായ ലെനിന്റെ 12 അടി ഉയരമുള്ള പ്രതിമ തിരുനെല്‍വേലിയില്‍ അനാഛാദനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാഛാദനം ചെയ്തത്.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ത്രിപുരയിലാകെ നടന്ന അക്രമങ്ങള്‍ക്കിടയില്‍ ബെലോണിയയിലുള്ള ലെനിന് പ്രതിമ തകര്‍ത്തിരുന്നു.

ഇതേത്തുടര്‍ന്നാണ് തിരുനെല്‍വേലിയില്‍ ലെനിന് പ്രതിമ സ്ഥാപിക്കാന്‍ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. എഗ്മൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പാളായിരുന്ന ചന്ദ്രുവാണ് പ്രതിമ നിര്‍മ്മിച്ചത്.

ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും പങ്കെടുത്തു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ജനതയും നരേന്ദ്ര മോഡിയും തമ്മിലായിരിക്കും പോരാട്ടമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടില്‍ ബിജെപിക്കും എ ഐ എ ഡി എം കെക്കുമെതിരായ നിലപാടാണ് സ്വീകരിക്കുക. ബംഗാളില്‍ ബിജെപിക്കും തൃണമൂലിനുമെതിരായ നിലപാടാണ്.
ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നേരത്തേ പ്രഖ്യാപിച്ചിട്ടല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ധാരാളം പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
