KOYILANDY DIARY.COM

The Perfect News Portal

ലിബിയയില്‍ പൊലീസ് ട്രെയ്നിങ്സെന്ററില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു

മിസ്റാത : ലിബിയയുടെ പടിഞ്ഞാറന്‍ നഗരമായ സില്‍ടെനില്‍ പൊലീസ് ട്രെയ്നിങ് സെന്ററിനെ ലക്ഷ്യമിട്ട് നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നൂറുകണക്കിനുപേര്‍ രാവിലെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനിക താവളമായിരുന്ന അല്‍ ജഹ്ഫാലിലെ പരിശീലനകേന്ദ്രമാണ് ആക്രമിക്കപ്പെട്ടതെന്ന് ലിബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.

 

Share news