റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: നഗരസഭയിലെ മൂന്നാ വാർഡിൽ മുണ്ട്യാടിതാഴ കരുവാം പടിക്കൽ താഴെ പണി കഴിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ.കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ബാവ കൊന്നേക്കണ്ടി, ബാബു മുണ്ട്യാടി, എം. പ്രഭാകരൻ, വി.വി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
