റംസാൻ കിറ്റ് വിതരണവും ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

കൊയിലാണ്ടി> അൻസാർ ഇസ്ലാം റലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കണയങ്കോട് സെന്റർ, കുറുവങ്ങാാട് സൗത്ത്, കുറുവങ്ങാട് എന്നീ പ്രദേശങ്ങളിലെ 500 കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയികൾക്കുളള അനുമോദനവും സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് റജിസ്ട്രാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എം ഹംസ സ്വാഗതവും, പ്രസിഡണ്ട് വി.എം നൗഷാദ് അദ്ധ്യക്ഷതയും വഹിച്ചു. മഹല്ല് ഖതീഫ് സൈനുൽ ആബിദ് ഉസ്താദ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
