KOYILANDY DIARY.COM

The Perfect News Portal

രണ്ട് മക്കൾ മരിച്ചു. മൂന്നാമത്തെ മകനും വൃക്ക രോഗം: ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് മത്സ്യതൊഴിലാളി കുടുംബം

കൊ​യി​ലാ​ണ്ടി​: കൊ​യി​ലാ​ണ്ടി​ക്ക​ടു​ത്ത്​ ന​ന്തി സ്വ​ദേ​ശി​യാ​യ മ​ജീ​ദി​നും ഭാ​ര്യ റാ​ബി​യ​ക്കും മൂന്ന് മക്കൾ ഉണ്ടായിരുന്നു. ഇതിൽ മൂത്ത രണ്ട് മക്കളും ഇതിനകം വൃക്കരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇപ്പോൾ ഇളയ മകൻ സെൻഹാനും വൃ​ക്ക​രോ​ഗി​യാ​ണ്. മു​ഹ​മ്മ​ദ്​ റാ​ജി​സും, മു​ഹ​മ്മ​ദ്​ ഷെ​ര്‍​ജാ​സും ആണ് മരണത്തിന് കീഴടങ്ങിയത്. സെ​ന്‍​ഹാ​ൻ്റെ വൃ​ക്ക മാ​റ്റി​വെ​ച്ച്‌​ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ 30 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വേ​ണം. മരണപ്പെട്ട മക്കളുടെ ചികിത്സാ ചിലവിൻ്റെ ബാധ്യതയായി ലക്ഷങ്ങൾ ഇപ്പോഴും പലർക്കും കൊടുക്കനുണ്ട്. ഇപ്പോൾ നി​ത്യ​ജീ​വി​ത​ത്തി​നു​പോ​ലും പ​ണ​മി​ല്ലാ​​തെ മ​ജീ​ദ്​ ക​ഷ്​​ട​പ്പെ​ടുമ്പോ​ള്‍ മ​നു​ഷ്യ​സ്​​നേ​ഹി​ക​ളു​ടെ കാ​രു​ണ്യ​മാ​ണ്​ ഇവർക്ക് ആകെയുള്ള പ്ര​തീ​ക്ഷ.

ഈ ​ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ഷെ​ര്‍​ജാ​സാ​ണ്​ ആ​ദ്യം വി​ട​പ​റ​ഞ്ഞ​ത്. കു​ഞ്ഞു​പ്രാ​യം മു​ത​ല്‍ ഷെ​ര്‍​ജാ​സി​ന്​ വൃ​ക്ക​രോ​ഗ​മു​ണ്ടാ​യി​രു​ന്നു. ഒ​മ്പതു ​വ​ര്‍​ഷം മുമ്പ്​ 11ാം വ​യ​സ്സി​ല്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ത്ത മ​ക​നാ​യ റാ​ജി​സി​​ന് മ​ജീ​ദി​ൻ്റെ വൃ​ക്ക ഉ​പ​യോ​ഗി​ച്ച്‌​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​​ മൂ​ന്ന്​ വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ള്‍ റാ​ജി​സും മ​രി​ച്ചു. സെ​ന്‍​ഹാ​നി​ലാ​യി​രു​ന്നു പി​ന്നീ​ടു​ള്ള പ്ര​തീ​ക്ഷ​ക​ള്‍. ചെ​റു​പ്പം മുത​ല്‍ ഈ ​മ​ക​നും അ​സു​ഖ​ത്തിൻ്റെ പി​ടി​യി​ലാ​യി. വൃ​ക്ക​മാ​റ്റി​വെ​ക്കു​ക​യാ​ണ്​ ഏ​ക പ​രി​ഹാ​രം എന്ന് ഡോക്ടർമാർ പറയുന്നു. ഡ​യാ​ലി​സി​സി​ൻ്റെ ബ​ല​ത്തി​ലാ​ണ്​ ഇ​പ്പോ​ള്‍ 12 കാ​ര​നാ​യ സെ​ന്‍​ഹാൻ്റെ ജീ​വി​തം മു​ന്നോ​ട്ടു​ പോ​കു​ന്ന​ത്. മാ​സം 35,000 രൂ​പ​യാ​ണ്​ മ​രു​ന്നി​ന​ട​ക്കം ചെ​ല​വാ​കു​ന്ന​ത്. ഡ​യാ​ലി​സി​സ്​ എ​ല്ലാ​കാ​ല​വും തു​ട​രാ​നാ​കി​ല്ല. അ​ടു​ത്ത മാ​സം വൃ​ക്ക​മാ​റ്റി​വെ​ക്കാ​നാ​ണ്​ കുടുംബത്തിൻ്റെ തീ​രു​മാ​നം.

മു​ന്‍ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യ കെ.​വി ഹം​സ​യുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹാ​യ ക​മ്മ​റ്റി​യാ​ണ്​ ചെ​ല​വു​ക​ള്‍ വ​ഹി​ക്കു​ന്ന​ത്. വൃ​ക്ക ന​ല്‍​കാ​ന്‍ ഒ​രാ​ള്‍ ത​യാ​റാ​യി​ട്ടു​ണ്ട്. സെ​ന്‍​ഹാനെ​യെ​ങ്കി​ലും ര​ക്ഷ​​പ്പെ​ടു​ത്ത​ണം. ആ​ണും പെ​ണ്ണു​മാ​യി ഇ​വ​ന്‍ മാ​ത്ര​മേ ഇനി ഞങ്ങൾക്ക് ബാ​ക്കി​യു​ള്ളൂ എന്ന് സെ​ന്‍​ഹാൻ്റെ ഉ​മ്മ ക​ണ്ണീ​രോടെ പ​റ​യു​ന്നു. A/C No 40187100312178, ifsc code KLGB0040187, ന​ന്തി ബ​സാ​ര്‍ എ​ന്ന​താ​ണ്​ പി​താ​വ്​ മ​ജീ​ദിൻ്റെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ നമ്പര്‍. 9526961594 എ​ന്ന ഗൂ​ഗ്​​ള്‍​പേ/ ഫോ​ണ്‍​പേ നമ്പ​റി​ലും സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്​ മ​ജീ​ദും, റാ​ബി​യ​യും, സെ​ന്‍​ഹാ​നും.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *