KOYILANDY DIARY.COM

The Perfect News Portal

രക്ഷാബന്ധന്‍ : കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും പി.ടി. തോമസ് എംഎല്‍എയുടെയും കൈയില്‍ രാഖി കെട്ടി

കൊച്ചി: കാരുണ്യം പകരുന്ന കൈകളില്‍ സാഹോദര്യത്തിന്റെ രാഖി കെട്ടി മഹിളാമോര്‍ച്ച രക്ഷാബന്ധന്‍ ആഘോഷമാക്കി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈകളില്‍ രാഖി കെട്ടിയത് മഹിളാമോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ് ജി. മഹേശ്വരിയാണ്.
സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് രാഖി കെട്ടിയത്. ആരതിയുഴിഞ്ഞ് വന്ദിച്ച്‌ കാലില്‍ തൊട്ട് നമസ്കരിച്ച ശേഷമാണ് രാഖിച്ചരട് കെട്ടിയത്.
രാഖിയില്‍ രാഷ്ട്രീയമില്ലെന്നും ഇതിനെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചടങ്ങായി കാണണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഭാരതത്തിലെ സ്ത്രീകളെ സഹോദരിമാരായി കണ്ട് സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓര്‍മപ്പെടുത്തലാണിത്.

ബി.ജെ.പി.യോട് സഭ അടുപ്പം പുലര്‍ത്തുന്നതിന്റെ സൂചനയാണോ രാഖി ബന്ധന്‍ എന്ന ചോദ്യത്തിന്, സഭയ്ക്ക് ആരോടും അകല്‍ച്ചയില്ലെന്നും എല്ലാവരെയും അടുപ്പിക്കുകയാണ് സഭയുടെ ദൗത്യമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

Share news