യുവ സാഹിത്യ ക്യാമ്പ് സർഗസാക്ഷ്യം സമാപിച്ചു
പയ്യോളി: യുവ സാഹിത്യ ക്യാമ്പ് സർഗസാക്ഷ്യം സമാപിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മൂന്നു ദിവസമായി ഇരിങ്ങൽ സർഗാലയയിൽ നടത്തിയ യുവ സാഹിത്യ ക്യാമ്പായ ‘സർഗസാക്ഷ്യം’ സമാപിച്ചു. സമാപന സമ്മേളനം സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദിപു പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എം. സ്വരാജ്, വി.ടി. മുരളി, ഇ.പി. രാജ ഗോപാലൻ, വിനോദൻ പ്യത്തിയിൽ, ടി.കെ. സുമേഷ് എന്നിവർ സംസാരിച്ചു.
നേരത്തേനടന്ന ‘മന്ത്രിയോടൊപ്പം’ എന്ന പരിപാടിയിൽ മന്ത്രി മുഹമ്മദ് റിയാസ് ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷനായി. കരിവള്ളൂർ മുരളി, അശോകൻ ചരുവിൽ, എസ്. സതീഷ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ വി.ആർ. സുധീഷ്, ഡോ. ഖദീജാ മുംതാസ്, ഡോ. രാജശ്രീ, കെ.പി. രാമനുണ്ണി, കെ.വി. സജയ്, കെ.ഇ.എൻ, വി.ടി. മുരളി എന്നിവർ സംസാരിച്ചു. ക്യാമ്പംഗങ്ങൾ സ്യഷ്ടികൾ അവതരിപ്പിച്ചു. കവി സദസ്സും ഉണ്ടായി.