യാത്രക്കാർക്ക് ഭീഷണിയായി റോഡിലെ കുഴികൾ
കൊയിലാണ്ടി: ദേശീയപാതയിൽ രൂപം കൊണ്ട കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. കൊയിലാണ്ടി 14-ാം മൈൽസ് മുതൽ വെങ്ങളം വരെ നിരവധി കുഴികളാണ് രൂപപ്പെട്ടത്. ശക്തമായ മഴയിൽ മെറ്റലുകൾ ഇളകിയാണ് കുഴികൾ രൂപപ്പെട്ടത്. പല കുഴികളും കാണാൻ സാധിക്കുന്നത് അടുത്തെത്തുമ്പോൾ മാത്രമാണ്. രാത്രികാലങ്ങളിലാണ് ഈ കുഴികൾ ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ആണ് ഏറെയും അപകടത്തിൽപ്പെടുന്നത്.

കഴിഞ്ഞ അച്ചനും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിൽ വീണു. റോഡിലേക്ക് വീണ ഇവർ എതിരെ വന്ന ലോറി ബ്രേക്ക് പിടിച്ചു നിന്നതിനാൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കുഴികൾ അടയ്ക്കാൻ അടിയന്തിര നടപടികൾ എടുത്തില്ലെങ്കിൽ അപകടം വിളിച്ചു വരുത്തിയേക്കും.

