KOYILANDY DIARY.COM

The Perfect News Portal

മോട്ടോർകാബ് വാഹനങ്ങൾ ഒറ്റത്തവണ നികുതി ഗഡുക്കളായി അടക്കാം

കൊയിലാണ്ടി: 2014 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത മോട്ടോർകാബ്,  ടൂറിസ്റ്റ് മോട്ടോർ കാമ്പ് വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ഹൈകോടതിയുടെ ഉത്തരവിലൂടെ 15 വർഷത്തെ നികുതിക്ക് പകരം 5 വർഷത്തെ നികുതി അടച്ചിട്ടുള്ളവർക്ക് ബാക്കി 10 വർഷത്തെ നികുതി അഡീഷണൽ ടാക്സോ വാർഷിക പലിശയോ ഇല്ലാതെ അടയ്ക്കുക്കുന്ന 5 ദ്വൈമാസ ഗഡുക്കൾ അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവായി.

ഒന്നാമത്തെ ഗഡു മെയ് 10നകം അടക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എതെങ്കിലും ഒരു തവണ വീഴ്ച വരുത്തിയാൽ തവണ വ്യവസ്ഥ നഷ്ടമാകും, ബാക്കി തുക മെയ് 10 ൽ ഗ്രേസ് പിരീഡ് അവസാനിച്ച് എന്നതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ടാക്സും ആറു മാസം തികയുന്ന മുറയ്ക്ക് വാർഷിക പലിശയും ഉൾപ്പെടെ വാഹന ഉടമകളിൽ നിന്നും ഈടാക്കും.

ഒന്നാമത്തെ തവണ അടച്ചതിനു ശേഷം രണ്ടാമത്തെ തവണയാണ് വാഹന ഉടമ വീഴ്ച വരുത്തുന്ന തെങ്കിൽ ഒന്നാമത്തെത വണയിൽ അടച്ച നികുതി കഴിച്ച് ബാക്കി അടക്കാനുള്ള നികുതി തുകയിൽ മേൽ മെയ് 10 മുതലുള്ള അഡീഷണൽ ടാക്സും വാർഷിക പലിശയും ഈടാക്കും. ആയതിനാൽ ഒറ്റതവണ നികുതി അടയ്ക്കാൻ ബാക്കിയുള്ള ഇത്തരം വാഹനങ്ങളുടെ ഉടമകൾ ഗഡുക്കളായി അടക്കാനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ആർ ടി. ഒ. പി. രാജേഷ് അറിയിച്ചു

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *