മെയ്ന്റൻസ് വർക്ക് ശ്രദ്ധേയമായി

കൊയിലാണ്ടി: അലൂമിനിയം ലേബർ കോണ്ടാക്ട് അസോസിയേഷൻ (ALCA) കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടത്തിയ മെയ്ന്റൻസ് വർക്ക് ശ്രദ്ധേയമായി. വർഷങ്ങളായി കേടുപാടുകൾ വന്ന് രോഗികൾക്കും ജീവനക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്ന വിൻഡോകളും ഡോറുകളും മേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ അറ്റകുറ്റപ്പണികളോടെ ഉപയോഗയോഗ്യമാക്കി.

അൽക്കയുടെ സാമൂഹ്യ സേവന പദ്ധതികളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവൃത്തി ഉൽഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ നിർവ്വഹിച്ചു. മേഖല പ്രസിഡണ്ട് സജി ഊരള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഹമീദ് മേപ്പയ്യൂർ മുഖ്യപ്രഭാഷണം നടത്തി. ഡ്യൂട്ടി ഡോക്ടർ ഡോ: ഉല്ലാസ്, രാഘവൻ മുചുകുന്ന്, പ്രതാപൻ, സുധീഷ് കുമാർ GK എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ പെരുവട്ടൂർ സ്വാഗതവും, മെർവിൻ നന്ദിയും പറഞ്ഞു.


