മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്ക് മിനിമം വേതനത്തിന് ധാരണ

കോഴിക്കോട്: മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്. ഇതു പ്രകാരമുളള മിനിമം വേതനം എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ എ.കെ.സി.ഡി.എ വൈസ് പ്രസിഡന്റ് കെ. കുട്ടന്, എ.കെ.സി.ഡി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.പി സുരേന്ദ്രന്, കോഴിക്കോട് ജില്ലാ മെഡിക്കല്‍ എംപ്ലോയീസ് അസോസിയേഷന് സെക്രട്ടറി കെ. മോഹനന്, പ്രസിഡണ്ട് വി. ഇമ്പിച്ചാലി എന്നിവര്‍ പങ്കെടുത്തു.

