മൂടാടി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 4 ലക്ഷം തട്ടിയ പ്രതി പിടിയിൽ

കൊയിലാണ്ടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖയിൽ 4 തവണ മാറ്റ് കുറഞ്ഞ സ്വർണ്ണത്തിൽ തീർത്ത മുക്കുപണ്ടങ്ങൾ പണയം വെച്ച് 4 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ മുഖ്യപ്രതി കൊയിലാണ്ടി പോലീസിന്റെ വലയിലായി. പാലക്കാട് കണ്ണാടി, കുന്നംപറമ്പ് ചന്ദ്രബാബു 40 ആണ് വലയിലായത്. ഭർത്താക്കൻമാരില്ലാത്തതും, പാവപ്പെട്ടവരുമായ സ്ത്രീകളുമായി ചങ്ങാത്തം കൂടി, അവരെ പ്രലോഭിപ്പിച്ച് വശത്താക്കി. അവരെ ഉപയോഗിച്ച് പണയം വെപ്പിച്ച് തട്ടിപ്പു നടത്തുകയാണ് പതിവ്.
കേസ്റ്റിൽ 1,2, പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രയിൽ നിർമ്മിച്ച് തമിഴ്നാട് വഴിയാണ് ആഭരണങ്ങൾ കേരളത്തിലെത്തിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തുന്നത്. പ്രിൻസിപ്പൽ എസ്. ഐ. സി. കെ. രാജേഷ്. എ. എസ്. ഐ. വി. എം. മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ. ഗിരീഷ്, ചന്ദ്രൻ, തുടങ്ങിയവരാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

