മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണം രാജ്യാന്തര തലത്തിലേക്ക്

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
ദയമാതാ ബോട്ടില്‍ 42 പേര്‍ തീരം വിട്ടു എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. രാജ്യാന്തര കുടിയേറ്റമായതിനാല്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ബോട്ട് ഉടമകളിലൊരാളായ ശ്രീകാന്തന്‍ ഒളിവിലാണോ അതോ ഈ സംഘത്തിനൊപ്പം തീരം വിട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ നിന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റി സൂചന ലഭിച്ചെന്ന് കൊച്ചി റെഞ്ച് ഐജി വിജയ് സാക്കറെ പറഞ്ഞു

ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് നേവിയും നടത്തിയ പരിശോധനയില്‍ ഇതുവരെ ഫലമുണ്ടായില്ല. സംഭവം തിരിച്ചറിഞ്ഞ് ഇരുപത്തിനാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മാത്രമായിരുന്നു നേവിക്കും കോസ്റ്റ് ഗാര്‍ഡിനും ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചത്. ഇവര്‍ പരിശോധന ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പേ ബോട്ട് പുറപ്പെട്ടതിനാല്‍ ഇന്ത്യയുടെ നേരിട്ടുള്ള നീയന്ത്രണത്തിലെ 12 നോട്ടിക്കല്‍ മൈല്‍ ബോട്ട് കടന്നു എന്നാണ് സൂചന.

