KOYILANDY DIARY.COM

The Perfect News Portal

മുതുക് ചവിട്ട് പടിയാക്കിയ ജെയ്സലിന് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് നല്‍കും: സുന്നി യുവജന സംഘം

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജെയ്സല്‍. ബോട്ടില്‍ കയറാന്‍ കഷ്ടപ്പെടുകയായിരുന്ന ഒരു ഉമ്മയ്ക്ക് തന്‍റെ മുതുകാണ് ജെയ്ല്‍സല്‍ ചവിട്ട് പടിയാക്കി കൊടുത്തത്. ഇതോടെ കടലിന്‍റെ മുത്ത് കരയുടെ മുത്തായി മാറി. വന്‍ സ്വീകരണമായിരുന്നു ജെയ്സിന് പിന്നീട് ലഭിച്ചത്.

എന്നാല്‍ ഈ സ്വീകരണങ്ങള്‍ക്കിടയിലെല്ലാം വേദന നല്‍കുന്ന ഒരു കാഴ്ച കൂടിയുണ്ടായിരുന്നു. ജെയ്സലിന്‍റെ വീട്. സ്വന്തമായി ഒരു കൂര ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന ജെയ്സലിന് ഇനി ആ കഷ്ടപ്പാടും സഹിക്കേണ്ട. ജെയ്സലിന് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുന്നി യുവജന സംഘം.

 പ്രളയദുരന്തത്തിനിടെ സ്ത്രീകളടക്കമുള്ളവർക്ക് ബോട്ടിൽ കയി രക്ഷപെടാൻ വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന് ശരീരം ചവിട്ടുപടിയാക്കികൊടുത്ത ജെയ്സലിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.
വേങ്ങരിയില്‍ ജയ്‌സലും കൂട്ടരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളായിരുന്നു വൈറലായത്. താനൂര് നിന്നും ജെയ്‌സലും കൂട്ടുകാരും ബോട്ടുമായി വേങ്ങരയിലേക്ക് പോയത് ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദേശ പ്രകാരമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മുതലമാട് കുടുങ്ങിക്കിടന്നിരുന്നത്.
ഇവരെ ബോട്ടില്‍ കയറ്റി കരയിലെത്തിക്കുക എന്നതായിരുന്നു ദൗത്യം. അതിനിടെ ചില സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ സാധിച്ചില്ല. ഇത് കണ്ട് നിന്ന ജയ്‌സലിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

ബോട്ടിന് സമീപത്ത് ചളി വെള്ളത്തില്‍ ചവിട്ട് പടി പോലെ കുനിഞ്ഞ് നിന്ന് കൊടുത്തു. ചവിട്ടിക്കയറാന്‍ സ്ത്രീകള്‍ മടിച്ച് നിന്നു. എന്നാൽ രക്ഷാ പ്രവർത്തകർ നിർബന്ധിച്ച് കയറ്റുകയായിരുന്നു.

Advertisements
 ആദ്യം കയറിയ ഉമ്മ ചെരിപ്പ് പോലും അഴിക്കാതെയായിരുന്നു ജെയ്സിന്‍റെ മുതുകിലേക്ക് കാലെടുത്ത് വെച്ചത്. ‘മൂപ്പര് മനുഷ്യനാണ്, കല്ലല്ല, അത് ശ്രദ്ധിക്കണം’ എന്നൊരാള്‍ ചവിട്ടിക്കയറുന്ന സ്ത്രീകളോട് പറയുന്നത് വീഡിയോയിൽ കേള്‍ക്കാമായിരുന്നു.

കൂട്ടത്തിലൊരാൾ ദൃശ്യംപകർത്തി ഫേസ്ബുക്കിലിട്ടതോടെയാണ് ജയ്സൽ ഹീറോ ആയി മാറിയത്. ദുരന്തമുഖത്തെ ജെയ്സലിന്‍റെ നന്‍മ ശ്രദ്ധയില്‍ പെട്ട പ്രവാസി ജെയ്സലിന് 1 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ സംവിധായകന്‍ വിനയനും ജെയ്സലിന് സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഫേസ്ബുക്കിലിട്ടതോടെയാണ് ജയ്സൽ ഹീറോ ആയി മാറിയത്. ദുരന്തമുഖത്തെ ജെയ്സലിന്‍റെ നന്‍മ ശ്രദ്ധയില്‍ പെട്ട പ്രവാസി ജെയ്സലിന് 1 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ സംവിധായകന്‍ വിനയനും ജെയ്സലിന് സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

ദുരന്തമുഖത്ത് ദൈവ ദൂതനായ ജെയ്സല്‍ ആവില്‍ ബീച്ചില്‍ പാതിഷീറ്റിട്ട ചോര്‍ന്നൊലിക്കുന്ന കൂര്യയില്‍ ഭാര്യയോടും മൂന്നു മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. നാലരസെന്റ് സ്ഥലത്താണ് ഈ ഒറ്റമുറി വീട്. ഒരുഭാഗം തെങ്ങുവീണ് തകർന്ന് ചോർന്നൊലിക്കുന്നുണ്ട്. ഇവർ പണിയെടുത്തിരുന്ന വള്ളവും വലയും കഴിഞ്ഞ ഓഖി ദുരന്തത്തിൽ നശിച്ചിരുന്നു. ഇതോടെയാണ് ജെയ്സലിന് വീട് വെച്ച് നല്‍കുമെന്ന് സുന്നി യുവജന സംഘം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ കോഴിക്കോട് പുറത്തിറക്കിയത് മത്സ്യത്തൊഴിലാളിയായ ജെയ്സിലിന് സമ്മാനായി നല്കിയായിരുന്നു. മറാസോ നിർമ്മാതാക്കളായ മഹീന്ദ്രയും വാഹനത്തിന്റെ വിതരണക്കാരായ ഇറാം മോട്ടോഴ്സും ജയ്സിലിന് കാർ സമ്മാനമായി നല്കിക്കൊണ്ട് പുറത്തിറക്കുവാൻ തീരുമാനിക്കുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *