മുതിർന്നവരെ ആദരിക്കലും സ്നേഹ സംഗമവും നടത്തി
കൊയിലാണ്ടി: കടലൂർ വാഴവളപ്പിൽ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട മുതിർന്നവരെ ആദരിക്കലും സ്നേഹസംഗമവും നടത്തി. പ്രദേശത്തെ 27 ഓളം പേരെയാണ് ക്ഷേത്ര കമ്മിറ്റി ആദരിച്ചത്. പെരുമാൾപുരം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി. ഉപന്ദ്രൻ ഉൽഘാടനം ചെയ്തു. വി.വി.ആണ്ടിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
എസ്.വി.രവീന്ദ്രൻ, സുഭാഷ് കോമത്ത്, ബഷീർ ദാരിമി, എം.കെ. മുഹമ്മദ്, പി.വി. റിജിൻലാൽ, ആർ.കെ. അച്ചുതൻ എന്നിവർ സംസാരിച്ചു. പിഷാരികാവ് ക്ഷേത്രവുമായി ബന്ധമുള്ളതാണ് കടലൂർ വാഴവളപ്പിൽ ക്ഷേത്രം. ഇവിടെ നിന്നും പിഷാരികാവ് ക്ഷേത്രത്തിലെക്കുള്ള ഉപ്പും താണ്ടി വരവ് പ്രസിദ്ധമാണ് കാളിയാട്ട ദിവസമാണ് ഈ പ്രധാന ചടങ്ങ്.

