മരിച്ചെന്നു ആശുപത്രി അധികൃതര്‍ വിധിയെഴുതി: ശവസംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് കൈ കാലുകള്‍ അനക്കി വീണ്ടും ജീവിതത്തിലേക്ക്

ഡൽഹി: 22 ആഴ്ച മാത്രം പ്രായമുള്ള കുട്ടി മരിച്ചെന്നു ആശുപത്രി അധികൃതര്‍ വിധിച്ചെങ്കിലും ശവസംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് കുട്ടിക്ക് ജീവന് ഉള്ളതായി മനസ്സിലായി. ഡൽഹിയിലെ സഫ്ഡര്‍ജുങ് ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. തുടര്‍ന്ന് ഉടന്‍തന്നെ കുട്ടിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനിച്ച് 22 ആഴ്ച പ്രായമുള്ള 46 ഗ്രാം ഭാരമുള്ള കുട്ടിയാണ് മരിച്ചതായി ഡോക്ടര്‍മാര്‍ വിധി എഴുതിയത്. മരിച്ചെന്നു പറഞ്ഞ് കുട്ടിയെ ആശുപത്രിയിലെ നേഴ്സ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു നല്‍കുകയായിരുന്നെന്നു കുട്ടിയുടെ പിതാവ് രോഹിത് പറഞ്ഞു. പിന്നിട് സംസ്കാര ചടങ്ങിന് തൊട്ടുമുന്‍പ് രോഹിത്തിന്റെ സഹോദരിയാണ് കുട്ടിയെ കിടത്തിയിരുന്ന പ്ലാസ്റ്റിക് കവറിന് അനക്കമുള്ളതായി പറഞ്ഞത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ തുറന്നു നോക്കിയപ്പോളാണ് കുട്ടിക്ക് ജീവന് ഉണ്ടെന്ന് മനസ്സിലായത്.

എന്തുകൊണ്ടാണ് ആശുപത്രി അധികൃതര്‍ ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത്. ഞങ്ങള്‍ പ്ലാസ്റ്റിക് കവര്‍ തുറന്നു നോക്കിയില്ലെങ്കില്‍ ഞങ്ങളുടെ കുട്ടിക്ക് ശരിക്കും മരണം സംഭവിക്കുമായിരുന്നു രോഹിത് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കാള്‍ പൊലീസിനെ സമീപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സഫ്ഡര്‍ജുങ് ആശുപത്രി സുപ്രണ്ട് ഡോ. എകെ റായ് പ്രതികരിച്ചു.

