മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ്
കൊയിലാണ്ടി: പോലീസ് സ്റ്റേഷന് കീഴിലുള്ള കടലോര ജാഗ്രത സമിതി, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഇന്ത്യന്‍ നേവി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ് കൊയിലാണ്ടി ചുങ്കത്ത് നടന്നു. ലഫ്റ്റനന്റ് ജിജു ജെ. മാത്യൂ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. എം. വി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നേവിയിലെ ലീഡിംഗ് സീമാന്‍ ശരത് ക്ലാസ്സെടുത്തു. മത്സ്യഫെഡ് പ്രൊജക്ട് ഓഫീസര്‍ വിന്‍സി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കൊയിലാണ്ടി എസ്. ഐ. കെ. കെ. വേണു സ്വാഗതം പറഞ്ഞു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ചിത്ര നന്ദി പറഞ്ഞു.



