KOYILANDY DIARY.COM

The Perfect News Portal

മതസ്പര്‍ദ്ദ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രസംഗം; പ്രേമചന്ദ്രനെതിരെ വിശദീകരണ നോട്ടീസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ വിശദീകരണ നോട്ടീസ്. മതസ്പര്‍ധ ഉളവാക്കുംവിധം സ്ഥാനാര്‍ഥി നടത്തിയ പ്രസംഗം സംബന്ധിച്ച്‌ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം റിട്ടേണിങ് ഓഫീസര്‍ കൂടിയായ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ നോട്ടീസ് അയച്ചത്.

ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മത വിഭാഗങള്‍ക്കിടയില്‍ മതസ്പര്‍ദ്ദ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം.

പ്രഥമദൃഷ്ട്യ ആക്ഷേപത്തില്‍ കഴമ്ബുണ്ടെന്ന കണ്ടെത്തിയതിനെ തടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇലക്ഷന്‍ കുറ്റങ്ങള്‍ക്കെതിരെയും പെരുമാറ്റ ചട്ടലംഘനത്തിനെതിരെയും എല്‍ ഡി എഫ് കൊല്ലം മണ്ഡലം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ വരദരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.

Advertisements

പ്രേമചന്ദ്രന്റെ പ്രവര്‍ത്തി ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ , 153 എ (ബി), വകുപ്പുകള്‍ പ്രകാരവും ജനപ്രാതിനിധ്യ നിയമം 1 2 3 (3 എ), 125 വകുപ്പുകള്‍ പ്രകാരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ് എന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ സുപ്രീംകോടതി വിധിയെ ജനമധ്യത്തില്‍ വില കെടുത്തുന്ന പരാമര്‍ശം നടത്തിയും ഹാസ്യരൂപേണ അവതരിപ്പിച്ചും കോടതിയുടെ അധികാരത്തിനും അന്തസിനും അവമതിപ്പും ഇടിവും വരുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടത്തിയിട്ടുള്ള പ്രസംഗത്തിന്റെ പൂര്‍ണ രൂപത്തിലും സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്താന്‍ പര്യാപ്തമായ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും ഉള്‍പ്പെടെയാണ് പരാതിയായി നല്‍കിയത്. അതേ സമയം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം നല്‍കുമെന്ന് യുഡിഎഫ് കേന്ദ്രങള്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *