മണിപ്പൂര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: മണിപ്പൂര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇറോമിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. മുഖ്യമന്ത്രി പിണറായി വിജയന്, ഭരണ പരിഷ്കാര കമ്മിഷന് വി.എസ്. അച്യുതാനന്ദന് എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് ഇറോം ശര്‍മിള കേരളത്തിലെത്തിയത്. മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു ഇറോം അട്ടപ്പാട്ടിയിലെത്തിയത്. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഇറോം ശര്‍മിള ഉണ്ടാകും.

