മണക്കുളങ്ങര ക്ഷേത്ര നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽ

കൊയിലാണ്ടി: കറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഒരു വർഷത്തിലേറെയായി തുടർന്ന് വരുന്ന ഭഗവതി – പരദേവതാ ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങളാണ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ സഹായകരമായതെന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ.വാസുദേവൻ നായർ പറഞ്ഞു.
ഫെബ്രുവരി 10 മുതൽ 14 വരെ നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി ഇന്ന് മകരച്ചൊവ്വ ദിനത്തിൽ കാലത്ത് ഗണപതി ഹോമം, ഉഷപൂജ, നവഗം പഞ്ചഗവ്യം, ഉച്ചപൂജ, ദീപാരാധന, വാദ്യമേളത്തോടെ വിളക്കെഴുന്നെള്ളിപ്പ്, വലിയ വട്ടം ഗുരുതി എന്നിവ നടക്കും.

