മംഗളം ചാനലിലെ മൂന്ന് പേരുടെ മുന്‍കൂർ ജാമ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍ കെണി കേസില്‍ മംഗളം ചാനലിലെ മൂന്ന് പേരുടെ മുന്‍കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മംഗളം ചെയർമാന് സാജന് വർഗീസ്, ജീവനക്കാരായ ഋഷി കെ മനോജ്, ലക്ഷ്മി മോഹന്‍ എന്നിവരാണ് മുന്‍കൂർ ജാമ്യ ഹരജി നല്‍കിയത്.
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തു.

