KOYILANDY DIARY

The Perfect News Portal

പതിനൊന്നുകാരന്റെ ആത്മഹത്യ: പതിമൂന്നുകാരിക്കെതിരെ പോലീസ് കേസെടത്തു

മിഷിഗണ്‍: പതിനൊന്നുവയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പതിമൂന്നുകാരിക്കെതിരെ പോലീസ് കേസെടത്തു. കാമുകിയായ പെണ്‍കുട്ടിയാണ് സ്‌നാപ്ചാറ്റിലൂടെ കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് അമ്മ പറയുന്നു.

ഗേള്‍ഫ്രണ്ട് മരിച്ചെന്ന സന്ദേശം ലഭിച്ച 11കാരനായ അമേരിക്കയിലെ മിഷഗണ്‍ സ്വദേശി ടൈസന്‍ ബെന്‍സണ്‍ ആത്മഹത്യയെ തുടര്‍ന്നാണ് പെണ്‍കുട്ടിക്കെതിരെ നടപടിയെടുത്തത്. സ്‌നാപ്പ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലൂടെയാണ് പെണ്‍കുട്ടി ടൈസന് സന്ദേശം അയച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങിയോയെന്ന് നോക്കാന്‍ താന്‍ മുറിയില്‍ എത്തിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് ടൈസന്റെ അമ്മ പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷം ടൈസന്‍ മരിക്കുകയായിരുന്നു.

Advertisements

ആശയവിനിമ ഉപാധികള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, സൈബര്‍കുറ്റകൃത്യം എന്നിവയാണ് പെണ്‍കുട്ടിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *