ബുദ്ധിജീവികള്‍ മത്സ്യതൊഴിലാളികളെ മറക്കുന്നു; കെ.മുരളീധരന് എം.പി

കൊയിലാണ്ടി: രാജ്യത്തെ ബുദ്ധിജീവികള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തി മത്സ്യതൊഴിലാളികളടക്കമുള്ള പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ പാടെ അവഗണിക്കുകയാണെന്ന് കെ.മുരളീധരന് എം.പി. പറഞ്ഞു. കൊയിലാണ്ടി ചെറിയമങ്ങാട് മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് പുതുതായി പണിത ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ മികച്ച വിജയം കൈവരിച്ചവരെയും കെട്ടിടം നിര്‍മ്മിച്ച കോസ്റ്റ് ഫോര്‍ഡ് എഞ്ചിനീയര്‍മാരെയും പരിപാടിയില്‍ ആദരിച്ചു.
കെ.ദാസന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സംഘം പ്രസിഡണ്ട് കിണറ്റിന്‍കര രാജന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.വി.സന്തോഷ്, ഫിഷറീസ് അസി.റജിസ്ട്രാര്‍ മനോജ്, ഡെവ.ഓഫീസര്‍ വിദ്യാധരന്, സംഘം സെക്രട്ടറി ഗിരിജാ നാണു, വിവിധ സംഘം പ്രസിഡണ്ടുമാരായ വി.ഉമേശന്, വി.കെ.ജയന്, പി.ബാലകൃഷ്ണന്, യു.കെ.രാജന്, വി.കെ.സുധാകരന്, ടി.പി.മുരളി, ശെല്‍വരാജ്, ഭരണസമിതി അംഗം എം.വി.വത്സല, ആശ എന്നിവര്‍ സംസാരിച്ചു.

