ബാലുശ്ശേരി ടയർ സംഭരണശാലക്കു തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം


ബാലുശ്ശേരി കാട്ടമ്പള്ളി പുത്തുർവട്ടം എന്ന സ്ഥലത്ത് ടയർ സംഭരണശാലക്കു തീപിടിച്ചു വൻനാശനഷ്ടം. ഇന്ന് രാവിലെ 4.30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നരിക്കുനി അഗ്നിശമനസേന പ്രവർത്തിച്ചുകൊണ്ടിരി ക്കയായിരുന്നു. തീപിടുത്തത്തിന്റെ വ്യാപ്തി വളരെ വലുതായതിനാൽ പേരാമ്പ്ര വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നും ഓരോ യൂണിറ്റ് കൂടി സ്ഥലത്തെത്തി പ്രവർത്തനത്തിൽ ഏർപ്പെട്ടു.

പാടമ്പത് രാജൻ തിരുത്തിയാട് (po) എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്തലത്ത് സുഭാഷ് താഴിക്കോട്ട് എന്നയാളുടെ ലൈസൻസുള്ള ഗോഡൗണിനാണു തീപിടുത്തമുണ്ടായത്.
പുതിയതും പഴയതുമായ ടയറുകളും ട്യൂബുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കൂടാതെ തൊട്ടടുത്തുണ്ടായിരുന്ന പ്രതാപൻ മാണിയോട് എന്നയാളുടെ ഫർണിച്ചർ കടയിൽ കേടുപാടുകൾ സംഭവിച്ചു. ഗോഡൗണിന് സമീപത്തുണ്ടായിരുന്ന സിന്ധു പി കേളോത്ത് കണ്ടി എന്നയാളുടെ വീടിനും നിസാരമായ കേടുപാടുകൾ പറ്റി.


മൂന്നര മണിക്കൂറോളം എടുത്താണ് അഗ്നിരക്ഷാസേന തീയണച്ചത്. നരിക്കുനി, പേരാമ്പ്ര വെളളിമാടുകുന്ന് സ്റ്റേഷനുകളിലെ സേനാംഗങ്ങൾക്കു പുറമെ കൊയിലാണ്ടിയിൽ നിന്നും ASTO പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ദ് ബി, അരുൺ എസ്, ഷിജു ടി പി, സിജിത്ത് സി, ജിനീഷ്കുമാർ, രാകേഷ് പി കെ, സജിത്ത് , ഹോം ഗാർഡ് സോമകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


