ഫുട്പാത്തിന്റെ സ്ളാബ് തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു
 
        നാദാപുരം: കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഫുട്പാത്തിന്റെ സ്ളാബ് തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തിരക്കേറിയ മത്സ്യ മാര്‍ക്കറ്റ് പരിസരത്താണ് ഫുട്പാത്തിലെ അപകടകെണി. സ്ളാബ് ഒടിഞ്ഞ് അഴുക്ക് ചാലില്‍ വീണതിനാല്‍ മഴ പെയ്യുന്നതോടെ ഒഴുക്ക് തടസ്സപ്പെട്ട് സമീപത്തെ കടകള്ക്കുളളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയും കച്ചവടക്കാര്‍ക്കുണ്ട്.
സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടു വന്ന വലിയ ലോറി കയറിയാണ് സ്ളാബ് ഒടിഞ്ഞത്. സംഭവം നടന്നിട്ട് ഒരു മാസമാകാറായിട്ടും കെട്ടിട ഉടമയോ പഞ്ചായത്ത് അധികൃതരോ ഇത് ശരിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.



 
                        

 
                 
                