പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി ഗൃഹോപകരണ നിര്‍മ്മാതാക്കളായ ടിടികെ പ്രസ്റ്റീജ്

ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി ഗൃഹോപകരണ നിര്‍മ്മാതാക്കളായ ടിടികെ പ്രസ്റ്റീജ്. സന്നദ്ധ സംഘടനയായ അഭയ ഫൗണ്ടേഷന്റെ സഹായത്തോടെ ഒരു കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് കേരളത്തിന് സമര്‍പ്പിച്ചത്.
ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതടക്കമുള്ളതാണ് ഒരു കോടി രൂപയുടെ പദ്ധതി. പാക്കേജില്‍ ഉള്‍പ്പെടുത്തി 3000 വാട്ടര്‍ പ്യൂരിഫയറുകളും നല്‍കും. സന്നദ്ധ സംഘടനയായ അഭയ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് പാക്കേജ്. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജി സുധാകരനും പി തിലോത്തമനും ചേര്‍ന്ന് പദ്ധതി ഏറ്റു വാങ്ങി. കേരളത്തിലെ പല വന്‍കിടക്കാരും സ്വന്തം നാടിനെ സഹായിക്കാന്‍ തയ്യാറായിട്ടില്ല.

