പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌കൂളിൽ വായനാ വാരാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌കൂളിൽ വായനാ വാരാചരണം സംഘടിപ്പിച്ചു. പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തടർന്ന് സ്‌കൂൾ പത്രമായ വിദ്യാലയ വിശേഷത്തിന്റെ പ്രകാശനം പ്രശസ്ത കവി വി. ടി. ജയദേവൻ നിർവ്വഹിച്ചു.
എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരം വിതരണം ചെയ്തു. നൈറ്റിംഗ് മെഡിക്കൽ വിഷൻ ഹോമിയോപ്പതിക് റിസർച്ച് സെന്റർ സ്ഥാപകനായ ഡോ: പി. കെ. ബാലകൃഷ്ണന്റെ പേരിലുള്ള പ്രശസ്തി ഫലകവും ക്യാഷ് അവാർഡും വതരണം ചെയ്തു. നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന സഹായം പൂർവ്വ വിദ്യാർത്ഥികൾ കൈമാറി.

പി. ടി. എ. പ്രസിഡണ്ട് ശശി കോതേരി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, കെ. ഗീതാനന്ദൻ, സാബു ലീല, സുജാത, പുഷ്പ (എച്ച്. എം. യു. പി.), വാർഡ് മെമ്പർ പുഷ്പ, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ, സിസോൺ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി. രാജലകഷ്മി ടീച്ചർ സ്വാഗതവും, നിധിൻ കണ്ടോത്ത് നന്ദിയും പറഞ്ഞു.




