പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഉത്തര കേരളത്തിലെ ഏറെ ശ്രദ്ധേയമായ പൊയിൽക്കാവ് ദുർഗ്ഗാ-ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും നടന്ന കൊടിയേറ്റങ്ങൾക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവം മാര്‍ച്ച് 20ന് സമാപിക്കും.

- മാർച്ച് 15ന് കുമാരി നന്ദിനി ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക,
- 16 ന് മാസ്റ്റർ കാർത്തിക് ബിനു കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന തായമ്പക, മനു പ്രസാദ് വയനാടിൻ്റെ തായമ്പക,
- 17 ന് വരുൺ മാധവ്, ഷിജിലേഷ് കോവൂർ എന്നിവരുടെ ഇരട്ടതായമ്പക,
- 18 ന് ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പള്ളിവേട്ട, പ്രസിദ്ധമായ വനമധ്യത്തിലെ പാണ്ടിമേളം, നിധീഷ് ചിറക്കലിൻ്റെ തായമ്പക,
- 19 ന് കാലത്ത് ചാക്യാർകൂത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട്, വന മധ്യത്തിൽ പാണ്ടിമേളം, തുടർന്ന് പടിഞ്ഞാറെക്കാവിൽ കൊടിയിറക്കൽ, കിഴക്കെ കാവിൽ ഓട്ടൻതുള്ളൽ, ആചാര വരവുകൾ, പൂരം പുറപ്പാട്, ആലിൻകീഴ് മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ട്, അഭിനവ് ജീവൻ്റെ തായമ്പക, കൊടിയിറക്കൽ എന്നിവ നടക്കും.
- 20ന് ഗുരുതിയോടെ ഉത്സവം സമാപിക്കും.

