പൊട്ടിപൊളിഞ്ഞ റോഡ് നാട്ടുകാർ ഗതാഗത യോഗ്യമാക്കി

കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ് അധികൃതർ തിരിഞ്ഞ് നോക്കാത്ത റോഡ് നാട്ടുകാർ ഗതാഗത യോഗ്യമാക്കി. നെല്ല്യാടി മേപ്പയ്യൂർ റോഡിലെ നരിമുക്ക് ഭാഗമാണ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായത്. ഇവിടെ ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായതോടെ നാട്ടുകാർ രംഗത്തിറങ്ങി റോഡിലെ കുഴികൾ കല്ലും മണ്ണും നിറച്ച് അടക്കുകയായിരുന്നു.
റോഡ് തകർന്ന് അപകടം ഉണ്ടാകുന്ന വിവരം അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതെ തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങി റോഡ് ഗതാഗത യോഗ്യമാക്കിയത്. കൊളക്കാട് രാമൻ, പുളിക്കൂൽ രാമകൃഷ്ണൻ, ഇ.എം.ബാലൻ, മേത്തലെ പുറത്ത് കൃഷ്ണൻ, നേതൃത്വം നൽകി.

