KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം: ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍

പേരാമ്പ്ര: നിര്‍ദിഷ്ട ബൈപ്പാസിന് കോടികള്‍ പാസാക്കി എന്നു പറയുമ്പോഴും സ്ഥലം പൂര്‍ണ്ണമായും ഏറ്റെടുക്കാനോ, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ കൊയിലാണ്ടി മേഖലാ സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു നിരോധനവും തുടര്‍ന്നു വന്ന ജി എസ് ടി യും സാമ്പത്തിക മേഖലയെ താറുമാറാക്കിയതായും, സാധാരണക്കാരന് തൊഴില്‍ നഷ്ടവും നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലകയറ്റം മൂലം ഹോട്ടലുകളില്‍ കുത്തന്നെ വില കയറാനും ഇടയാക്കിയതായി യോഗം വിലയിരുത്തി.

പേരാമ്പ്ര സബ് ഇന്‍സ്പെക്ടര്‍ കെ പി ലതീഷ് ഉദ്ഘാടനം ചെയ്തു. പുനത്തില്‍ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ മനീഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, ഹുസൈന്‍ കുളക്കാടന്‍, മേഖലാ സെക്രട്ടറി സജീവന്‍ പല്ലവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയ്സണ്‍ ഡൊമിനിക് ചാത്തുക്കുട്ടി, സി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *