പുതു ലഹരിയിലേക്ക്; ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി

അത്തോളി: നാശാമുക്ത് അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. ശരീരത്തിനും മനസ്സിനും അനന്തര ഫലമായി സമൂഹത്തിനും ദോഷകരമായ ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞ് ജീവിതം തന്നെ ലഹരിയാക്കി തീർക്കുന്നതിനുള്ള ആഹ്വാനമാണ് പുതുലഹരിയിലേക്ക്. ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രദർശനവും, വീഡിയോ പ്രദർശനവും വോട്ടു ചെയ്യലും നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ദീപശിഖ ഏറ്റു

വൈസ് പ്രസിഡൻ്റ് സന്ദീപ് കുമാർ നാലുപുരക്കൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എ.എം സരിത, പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു,നിഷ ടീച്ചർ സംസാരിച്ചു. ഡി.എൽ.എസ്.എ ജാസ്മിൻ പുത്തഞ്ചേരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ബിന്ദു രാജൻ, ക്ഷേമകാര്യ ചെയർമാർ സുനീഷ് നടുവിലയിൽ, അംഗങ്ങളായ വാസവൻ പൊയിലിൽ, ശാന്തി മാവീട്ടിൽ, പി.എം രമ, രേഖ വെള്ളതോട്ടത്തിൽ,പ്രധാന അധ്യാപിക അജിത കുമാരി, ഡി.സി.ഐ.പി ഇൻ്റേൺസ്മാരായ അർജുൻ നല്ലാട്ടിൽ, ഒ.പി നീരജ്, ഫാത്തിമ നിഹാല, ജിത്യ, വരദ തുടങ്ങിയവർ പങ്കെടുത്തു.


ജില്ലയിലെ വർദ്ധിക്കുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നാശാമുക്ത് ഭാരത് അഭിയാൻ്റെയും കേരള സാമൂഹ്യനീതി വകുപ്പിൻ്റെയും തുടങ്ങി 16 ഓളം വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കുന്ന സമഗ്ര ലഹരി പ്രതിരോധ അവബോധ പദ്ധതിയിൽ ഒരു വർഷം നീളുന്ന ഫലപ്രദമായ ബോധവൽകരണ പ്രവർത്തനത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലയിലുടനീളം എല്ലാ സാമൂഹ്യ വിഭാഗങ്ങളെയും ലക്ഷ്യമാക്കിയാണ് പ്രചാരണം.


