KOYILANDY DIARY.COM

The Perfect News Portal

പാലിയേറ്റീവ് കുടുംബങ്ങൾക്ക് ധാന്യക്കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടി ലോക്ക് ഡൌൺ രണ്ടാം ഘട്ടത്തിൽ നിർധനരായ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ധാന്യങ്ങൾ അടങ്ങിയ ഭക്ഷണ സാധന കിറ്റ് വിതരണം ചെയ്തു. പ്രവാസിയായ ചീനംപള്ളിപറമ്പിൽ ടി.വി. ശിവൻ്റെ സഹായത്തോട്കൂടിയാണ് 500 രൂപ വിലയുള്ള 200 കിറ്റുകൾ വിതരണം ചെയ്തത്. കൊയിലാണ്ടി സേവാഭാരതിയെ കിറ്റ് ഏൽപ്പിക്കുകയായിരുന്നു.
പി.ടി. ശ്രീലേഷ് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഫയർഫോഴ്സ് ഓഫിസർ  സി.പി. ആനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പിങ്ക് പെട്രോളിംഗ് പോലിസ് എസ്. ഐ  ലളിത കിറ്റ് വിതരണം ചെയ്തു. ലോക്ക് ഡൊൺ ഒന്നാം ഘട്ടത്തിൽ കൊയിലാണ്ടി സേവാഭാരതി 1000 ധാന്യ കിറ്റുകളും, 1100 പച്ചക്കറി കിറ്റുകളും പാവപ്പെട്ടവർക്ക് വിതരണം ചെയ്തിരുന്നു
ലോക്ക്ഡൌൺ കഴിയുന്നതുവരെ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ചുമതലയുള്ള പോലീസുകാർക്കും രാവിലെയുള്ള വത്തക്ക വെള്ളവും, വൈകുന്നേരമുള്ള ചായയും പലഹാര വിതരണവും തുടരുമെന്ന് സിക്രട്ടറി അറിയിച്ചു. സേവാഭാരതി സിക്രട്ടറി രജി കെ.എം സ്വാഗതവും ട്രഷറർ മോഹനൻ കല്ലേരിയും ചടങ്ങിൽ സംബന്ധിച്ചു. 
Share news

Leave a Reply

Your email address will not be published. Required fields are marked *