പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്

കൊച്ചി: വന്‍ അഴിമതി നടന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. മേല്‍പ്പാലം അതീവ ദുര്‍ബലമെന്നാണ് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി.
പാലത്തിന്റെ ഗര്‍ഡറില്‍ 2,183 വിള്ളലുകളാണ് കണ്ടെത്തിയത്. ഇതില്‍ 99 വിള്ളലുകള്‍ക്ക് .3 മില്ലി മീറ്റീററില് കൂടുതല്‍ വലുപ്പമാണ് ഉള്ളത്. ഇവ അതീവ ഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 66 സെന്റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മേല്‍നോട്ടത്തിലാണ് കോടികള്‍ ചിലവഴിച്ച് പാലം പണിതത്. തുറന്നുകൊടുത്ത് കറുച്ചുകാലം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ അഴിമതി നടന്നതായി വ്യക്തമായത്.

