KOYILANDY DIARY.COM

The Perfect News Portal

“പാന്‍റ്സിന് പകരം നിങ്ങള്‍ക്ക് സാരി ധരിച്ചുകൂടെ?” അവതാരകയോട് ബിജെപി നേതാവ്

ദില്ലി: പാന്‍റ്സിന് പകരം സാരി ധരിക്കാന്‍ അവതാരകയ്ക്ക് ഉപദേശം നല്‍കി അഭിനേത്രിയും ബിജെപി നേതാവുമായ മൗഷുമി ചാറ്റര്‍ജി. സൂറത്തിലെ ഒരു ഹോട്ടലില്‍ ബിജെപി നേതാവ് നിതിന്‍ ബാജിയാവാലയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നേതാവിന്റെ ഉപദേശം. ബിജെപി നേതാവ് എന്ന നിലയിലല്ല പകരം അമ്മയുടെ സ്ഥാനത്തു നിന്നാണ് ഉപദേശമെന്നും അവര്‍ അവതാരകയോട് പറഞ്ഞു. ജനുവരി രണ്ടിനാണ് മൗഷുമി ബിജെപിയില്‍ ചേര്‍ന്നത്.

പരിപാടിയില്‍ മൗഷുമിയെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത അവതാരകയെയാണ് വേഷത്തിന്റെ കാര്യം പറഞ്ഞ് അപമാനിച്ചത്. പരിചയപ്പെടുത്തിയ ശേഷം സംസാരിക്കാനായി നേതാവിനെ ക്ഷണിച്ച ഉടനെയായിരുന്നു പ്രസ്താവന. ‘നിങ്ങളുടെ വസ്ത്രധാരണ ശരിയല്ല. നിങ്ങള്‍ സാരിയോ ചുരിദാറോ കുര്‍ത്തയോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്’- മൗഷുമി അവതാരകയോട് പറഞ്ഞു.

തുടര്‍ന്ന് തന്റെ പ്രസ്താവനയെ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ‘നിങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യം തെറ്റായ രീതിയില്‍ എടുക്കരുത്. ബിജെപി നേതാവായിട്ടല്ല മറിച്ച്‌ അമ്മയുടെ സ്ഥാനത്തു നിന്നാണ് ഞാന്‍ അവരെ ഉപദേശിച്ചത്. ഒരു ഭാരതീയ സ്ത്രീ എന്ന നിലയില്‍ എന്ത് എവിടെ എങ്ങനെ ധരിക്കണമെന്ന് യുവതിയെ ഉപദേശിക്കേണ്ട അവകാശം എനിക്കുണ്ട്’ എന്നായിരുന്നു അവരുടെ പ്രതികരണം.

Advertisements

ബിജെപി ദേശീയ സെക്രട്ടറി കശലാഷ് വിജയ്‌വര്‍ഗിയയുടെ സാന്നിധ്യത്തിലായിരുന്നു മൗഷുമി ചാറ്റര്‍ജിയുടെ പാര്‍ട്ടിപ്രവേശനം. 2004-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൊല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ച മൗഷുമി പരാജയപ്പെട്ടിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *