KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് ആശുപത്രി വളപ്പിൽ നിന്ന് മണ്ണ് കടത്തുന്നത് തടഞ്ഞു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ നീക്കുന്നതിൻ്റെ മറവിൽ മണൽകൊള്ള. നാട്ടുകാർ മണൽ എടുക്കുന്നത് തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ അവിടെ തന്നെയുള്ള വലിയ കുഴിയിൽ നിക്ഷേപിച്ച ശേഷം കുഴിയെടുത്ത മണൽ കയറ്റി കൊണ്ടുപോയി അമിത വിലയ്ക്ക് കരാറുകാരൻ വിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ടിപ്പറുകൾ മണൽ കയറ്റി പോകുന്നത് ലോറി സ്റ്റാൻ്റിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് നാട്ടുകാരും ചേർന്ന് മണൽ എടുക്കുന്നത് തടഞ്ഞു.. അവശിഷ്ടങ്ങൾ നീക്കുകയല്ലാതെ മണൽ എടുക്കാൻ അനുമതിയില്ലെന്ന് ആശുപത്രി അധികതരും വ്യക്തമാക്കി. തുടർന്ന്റവന്യൂ അധികൃതരുടെയും, പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തി..ഇതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ ജയൻ വാരിക്കോളി, സ്പെഷൽ വില്ലേജ് ഓഫീസർ രാജനും , കൊയിലാണ്ടി ‘എസ്.ഐ. ടി.കെ.ഷീ ജുവിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി കരാറുകാരനൊട് മണൽ എടുക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു പകരം കെട്ടിട അവശിഷ്ടങ്ങൾ മാത്രമെ എടുക്കാൻ പാടുള്ളൂ എന്ന് കരാറുകാരനെ താക്കീത് ചെയ്തു. മണൽ എടുക്കുന്നത് തടഞ്ഞ ലോറി ഡ്രൈവർമാരുമായി കരാറുകാരൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പോലീസ് സംഘർഷാവസ്ഥ ഒഴിവാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *