KOYILANDY DIARY.COM

The Perfect News Portal

നോട്ടുകൾ പിൻവലിച്ച് ജനത്തെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ഡി.വൈ.എഫ്.ഐ. സ്റ്റേറ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി > 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് ജനത്തെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായി നഗരംചുറ്റി ബാങ്കിലേക്ക് പ്രവേശിച്ച പ്രവർത്തകരെ പോലീസ് ബാങ്കിന് മുൻവശം തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷധ ധർണ്ണ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. മോഡി ഗവർമെന്റിന്റെ തെറ്റായ സാമ്പത്തിക നയം പൊളിച്ചെഴുതണമെന്ന് ലീജീഷ് പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് സ്വാഗതവും, പ്രസിഡണ്ട് ടി. സി. അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് നേതാക്കൾ ബാങ്ക് മാനേജരെ നേരിൽകണ്ട് ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ചചെയ്തു. ബാങ്കിന്റെ പരിമിതിക്കുള്ളിൽനിന്ന് പരമാവധി സേവനങ്ങൾ ജനങ്ങൾക്കുനൽകുമെന്ന് മാനേജർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *