നീന്തല്‍ അറിവ് പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭാസ പദ്ധതിയുടെ ഭാഗമായി 10-ാം തരം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ അറിവ് പരിശോധന ക്യാമ്പ് നടത്തി. കായികക്ഷമത കുറയുന്ന പുതിയ കാലത്ത് നഗരസഭ നടത്തുന്ന നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ട പരിപാടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കൊല്ലം ചിറയില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗസഭ ചെയര്മാന് അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൌൺസിലർമാരായ ഷാജി പാതിരിക്കാട്, എസ്. കെ. വിനോദ്, പി. എം. ബിജു, എന്‍.കെ.ഗോകുല്‍ദാസ്, ഒ.കെ.ബാലന്, ബുഷ്റ കുന്നോത്ത്, നഗരസഭ കോ-ഓര്‍ഡിനേറ്റര്‍ എം. എം. ചന്ദ്രന്, ഋഷിദാസ് കല്ലാട്ട് എന്നിവര്‍ സംസാരിച്ചു.
