നാലംഗ സംഘത്തെ കഞ്ചാവുമായി പിടികൂടി

അടിമാലി: നാലംഗ സംഘത്തെ കഞ്ചാവുമായി പിടികൂടി. മുട്ടം എൻജിനീയറിങ് കോളജിന് സമീപമാണ് കഞ്ചാവുമായെത്തിയ സംഘത്തെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റുചെയ്തത്. മേലുകാവ് എരുമാപ്ര പാറശേരിൽ സാജൻ സാമുവൽ (38), തിരുവനന്തപുരം നെയ്യാറ്റിൻകര കൈതവിള കോളനി സഫർ നിവാസിൽ സഫർ (21), തൊടുപുഴ മണക്കാട് പാറക്കടവ് നടുത്തൊട്ടിയിൽ സഞ്ജയ് സജീവ് (21), കോലാനി പനയച്ചാലിൽ വിമൽ രാധാകൃഷ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്.
റോഡരികിൽ സംശയാസ്പദമായി നിന്ന സംഘത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് നേരെ ഇവർ കത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. പ്രതികളെ തൊടുപുഴ കോടതി റിമാൻഡു ചെയ്തു.

