നവകേരള മാര്‍ച്ച് വിളംബരജാഥ നടത്തി
കൊയിലാണ്ടി> ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളി യൂണിയന് സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിവിജയന് നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി. കൊയിലാണ്ടി ടൗണില്‍ നടന്ന വിളംബരജാഥയ്ക്ക് ഏരിയ പ്രസിഡന്റ് ടി.കെ ചന്ദ്രന് മാസ്റ്റര്‍, ടി.കെ ജോഷി, കെ.എം കരിം, പി.വി മമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
