നന്മ കലാകാരന്മാരുടെ കുടുംബസംഗമം നടന്നു
 
        കൊയിലാണ്ടി: ചേമഞ്ചേരി മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ കൊയിലാണ്ടി മേഖല കുടുംബസംഗമം പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു. നന്മ ജില്ലാ പ്രസിഡണ്ട് വില്സന് സാമുവല്‍ ഉദ്ഘാടനം ചെയ്തു.
കലാരംഗത്തെ മുതിര്‍ന്ന പൗരന്മാരായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, എം. നാരായണന് മാസ്റ്റര്‍, കെ. എം. ബി. കണയങ്കോട്, 
നാരായണന്, സി. വി. എന്‍ വിജയന് ഗുരുക്കള്‍ എന്നിവരെ ആധരിച്ചു. മേഖല
പ്രസിഡണ്ട് യു.കെ.രാഘവന് അദ്ധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി സുധന് വെങ്ങളം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ടി. കെ. മനോജ് ഗുരുക്കള്‍ നന്ദിയുംപറഞ്ഞു. തുടര്‍ന്ന് നടന്ന സംഘടനയിലെ കലാകാരന്മാരുടെ കലാവിരുന്ന് ആസ്വദിക്കാന്‍ നിരവധി കലാപ്രേമികളും പരിപാടിക്ക് എത്തിച്ചേര്‍ന്നു.



 
                        

 
                 
                