നടുവത്തൂർ വാസുദേവാശ്രമം HSS സർക്കാർ ഏറ്റെടുത്തു

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി. മാനേജ്മെന്റ് ഇല്ലാത്തതിനാൽ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ടി. പി രാമകൃഷ്ണൻ എം.എൽ.എയുടെ അഭ്യർഥനയിൽ 2021 ഫെബ്രുവരി 17ന് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

തുടർന്ന് സ്കൂൾ കെട്ടിടം, അധ്യാപക തസ്തിക തുടങ്ങിയവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷമാണ് സ്കൂൾ ഏറ്റെടുക്കുന്ന ഉത്തരവ് ഇറങ്ങിയത്. എട്ടു മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി അറുനൂറിലധികം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.


