നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്

കൊച്ചി: നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്. കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ദമ്ബതികള്‍. അഞ്ച് മാസം മുന്‍പ് അമൃത കൊച്ചിയിലെ കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഇരുവരും ഇന്ന് ഹാജരായി. കോടതി ഇവരെ കൌണ്‍സിലിംഗിന് വിധേയരാക്കിയെങ്കിലും ഇരുവരും തീരുമാനത്തില്‍ ഉറച്ചുനിന്നുവെന്നാണ് സൂചന.
അതിനിടെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. ഇതുപ്രകാരം കുട്ടിയെ കാണാന്‍ ബാലയ്ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു.

