നടന്‍ ക്യാപ്‌റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: നടന്‍ ക്യാപ്‌റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ് കാഴ്‌ചവെച്ചത്.
രണ്ടുമാസം മുമ്പ് മകന്റെ വിവഹത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഒമാനില്‍ ഇറക്കി അവിടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പ് കൊച്ചിയില്‍ കൈാണ്ടുവന്ന് ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സ തുടരുകയായിരുന്നു.

ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ആയിരുന്ന ക്യാപ്‌റ്റന്‍ രാജുവിന്റെ സ്വദേശം പത്തനംതിട്ടജില്ലയിലെ ഓമല്ലൂരാണ് . ഭാര്യ : പ്രമീള. മകന്‍: രവി .1950 ജൂണ്‍ 27-ന് ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായാണ് ജനനം.

സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളില്‍ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്ബനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.

സ്വഭാവ നടനായിട്ടൂം വില്ലന്‍ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ല്‍ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.
പഴശ്ശി രാജ(2009), ട്വെന്റി -20 (2008), നസ്രാണി(2007), ഗോള്‍ (2007), ദി സ്പീഡ് ട്രാക്ക്(2007), ആന ചന്തം(2006), തുറുപ്പു ഗുലാന്‍(2006), കിലുക്കം കിക്കിലുക്കം(2006), വര്‍ഗം(2006), സത്യം (2004), കൊട്ടാരം വൈദ്യന്‍ (2004), വാര്‍ & ലവ് (2003), പട്ടാളം (2003), C.I.D. മൂസ (2003), താണ്ഡവം (2002), ഷാര്‍ജ ടു ഷാര്‍ജ (2001), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവ ക്യാപ്‌റ്റന്‍ രാജുവിന്റെ മികച്ച ചിത്രങ്ങളാണ്. നടോടിക്കാറ്റിലെ ‘പവനായി’ എന്ന കഥാപാത്രം ശ്രദ്ദേയമായിരുന്നു.
