ദേശീയ പാതയില്‍ റോഡരികുകള്‍ ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യണം

കൊയിലാണ്ടി > ദേശീയപാതയില്‍ ചേമഞ്ചേരി മുതല്‍ ചേങ്ങോട്ട് കാവ് മേല്‍പാലം വരെയുളള റോഡരികുകള്‍ ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ ഇവിടെ അപകടം പതിവാണ്. കാപ്പാട് തീരദേശ റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കണമെന്നും ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ വിതരണം ചെയ്യാത്ത മുഴുവന്‍ വീടുകളും ഗുണഭോക്താക്കള്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന്‍ അദ്ധ്യക്ഷനായി. തഹസില്‍ദാര്‍ സജീവ് ദാമോദര്‍ സ്വാഗതം പറഞ്ഞു.
