ദേശീയപാത വികസനം സ്ഥലമെടുപ്പ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി> ദേശീപാത വികസനവുമായി ബന്ധപ്പെട്ട് കോരപ്പുഴ മുതൽ ചെങ്ങോട്ടുകാവ് വരെയുളള സ്ഥലമെടുപ്പിന്റെ പ്രവൃത്തി തുടങ്ങി. കഴിഞ്ഞ ദിവസം വെങ്ങളത്താണ് സ്ഥലം അളക്കൽ ആരംഭിച്ചത്. ലാൻഡ് അക്വസിഷൻ സ്പെഷ്യൽ തഹസിൽദാരുടെ ചുമതല വഹിക്കുന്ന കെ.പ്രദീപ് കുമാർ, വാല്വേഷൻ അസിസ്റ്റഅസിസ്റ്റന്റ് പി.പ്രേമൻ, ഹെഡ്സർവെയർ കെ. എസ് അജികുമാർ, റിസർവെ, സർവെയർമാരായ പി. ശ്രീകണ്ഠൻ നായർ, എസ്. ജയകുമാർ, മൈമുന, എൻ.ഓമനകുട്ടൻ, കെ.എസ്. ബിന്ദു, ബിജുൽരാജ് എന്നിവർ നേതൃത്വം നൽകി.
