തിരുവങ്ങൂർ വെറ്റിലപ്പാറയിൽ വീടുകൾക്കു സമീപം കക്കൂസ് മാലിന്യം തളളിയതായി പരാതി

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ കുളത്തിനു സമീപവും, പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിന്റെ വീടിനു സമീപവും കക്കൂസ് മാലിന്യം തള്ളി. കാലത്താണ് മാലിന്യം തള്ളിയ വിവരം അറിയുന്നത്. രൂക്ഷമായ ഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മാലിന്യം ഒഴുക്കിയ നിലയിൽ കാണുന്നത്.
കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ സമീപത്തുളള തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ സി.സി.ടി.വി.പരിശോധിച്ചു വരുന്നു.

