KOYILANDY DIARY.COM

The Perfect News Portal

താനിക്കുളത്തിൽ നിന്ന് ഇനി തെളിനീരൊഴുകും

കൊയിലാണ്ടി: കൊല്ലം. താനിക്കുളത്തിൽ നിന്ന് ഇനി തെളിനീരൊഴുകും. സംസ്ഥാന ശുചിത്വ മിഷന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് കൊല്ലം താനിക്കുളത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചത്. ജനകീയപങ്കാളിത്തത്തോടെ ആരംഭിച്ച സമ്പൂർണ്ണ ശുചീകരണ യജ്ഞം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ ഏതാണ്ട് 32 ഓളം കുളങ്ങളും നിരവധി തോടുകളും ചെറിയ ജലാശയങ്ങളും പദ്ധതിയുടെ ഭാഗമായി നവീകരണം ആരംഭിച്ചിരിക്കുയാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതതയിലുള്ള പതിറ്റാണ്ടുകളായി മലിനമായി കിടക്കുന്നതുമായ താനിക്കുളം വീണ്ടെടുക്കണമെന്ന് ദീർഘകാലത്തെ ആവസ്യമായിരുന്നു. വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനം തുടരുമെന്നും വൈസ്‌ചെയർമാൻ വ്യക്തമാക്കി.

കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. പ്രജില അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ. കെ. ദാസൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, ഇ.കെ. അജിത്ത് മാസ്റ്റർ, കൗൺസിലർ കെ. എം. നജീബ്, എച്ച്.ഐ. കെ.പി. രമേശൻ , ജെ.എച്ച്.ഐ. കെ.എം. പ്രസാദ്, എം. പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *