KOYILANDY DIARY.COM

The Perfect News Portal

ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു

ചേമഞ്ചേരി: പൂക്കാട് കലാലയം മലബാര്‍ സുകുമാരന്‍ ഭാഗവതരുടെയും ടി.പി. ദാമോദരന്‍ നായരുടെയും ജന്മദിനാഘോഷം സംഘടിപ്പിക്കുന്നു. സുകൃതം 2017 എന്ന പേരിലുള്ള പരിപാടി ജൂണ്‍ 23 മുതല്‍ ജൂലായ് ഒന്നുവരെയാണ്.

വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ-പ്രശ്‌നോത്തരി മത്സരങ്ങള്‍, കീര്‍ത്തി മുദ്ര പുരസ്‌കാര സമര്‍പ്പണം, ഗാനപ്രഭാ പുരസ്‌കാര സമര്‍പ്പണം, മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാര സമര്‍പ്പണം എന്നിവയുണ്ടാകും. സംഘാടകസമിതി ഭാരവാഹികളായി പി.കെ. വേലായുധന്‍ (ചെയർമാൻ ), യു.കെ. രാഘവന്‍ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *