ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം കൊടിയേറി

കൊയിലാണ്ടി: മൂടാടി ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം തുടങ്ങി. ആണ്ടിലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു. ഏപ്രിൽ എട്ടിന് ഉത്സവ വിളക്ക്. അമ്മന്നൂർ നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്, മനീഷ് കാരയാടിന്റെ നേതൃത്വത്തിൻ വാമൊഴി ചിന്ത്, നാടൻ പാട്ട്. 9 ന് ചെറിയ വിളക്ക്, തിരുവങ്ങൂർ പാർഥസാരഥി ഭജൻ മണ്ഡലിന്റെ ഭക്തി ഗാനസുധ. 10 ന് വലിയ വിളക്ക്, കലാമണ്ഡലം മോഹനകൃഷ്ണന്റെ ഓട്ടൻ തുള്ളൽ. 11 – ന് പള്ളി വേട്ട. കോഴിപ്പുറത്ത് നിന്നും ആമ്പച്ചിക്കാട്ടിൽ നിന്നു മുള്ള ആഘോഷ വരവുകൾ. 12-ന് ആറാട്ട്. ഒറ്റപ്പാലം ഹരിയുടെ നേതൃത്വത്തിൽ വിശേഷാൽ പഞ്ചവാദ്യം എന്നിവ ഉണ്ടായിരിക്കും.

