ചരക്ക് ലോറി നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ച് രണ്ട് കാൽ നടയാത്രക്കാർക്ക് പരുക്ക്

കൊയിലാണ്ടി: ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ച് രണ്ട് കാൽ നടയാത്രക്കാർക്ക് പരുക്ക്. പരിക്കേറ്റ മുചുകുന്ന് സ്വദേശി അശോകൻ, കീഴ് പയ്യൂർ സ്വദേശി പ്രജീഷ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ കൊയിലാണ്ടി ഗവ:ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിലാണ് അപകടം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടം വരുത്തിയത്. റെയിൽവെ സ്റ്റേഷൻ ഭാഗത്ത് നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറിനെ രക്ഷപ്പെടുത്താനായി വെട്ടിച്ചപ്പോഴാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോ, മൂന്നു ബൈക്കുകൾ, നിർത്തിയിട്ട മറ്റൊരു ലോറിയിലുമിടിച്ച ശേഷം ഇലട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.

അപകടത്തിന് കാരണമായ കാർ നിർത്താതെ പോയി. അപകടത്തിനിടയിൽ സമീപത്തെ കടകളുടെ ബോർഡുകളും മറ്റും തകർന്നു. സമീപത്തെ കടയിൽ ചായ കഴിക്കാനായി പോയതായിര ന്നു നിർത്തിയിട്ട വാഹനങ്ങളിലെ ഡ്രൈവർമാരും മറ്റും. ഇത് കാരണം വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

